ന്യൂയോർക്: റോക്‌ലാൻഡ് സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി.കന്യാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ഇടവകയിലെ 94 പേരാണ് ഇക്കുറി പ്രസുദേന്തിമാരായത്. തിരുന്നാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും ഇംഗ്ലീഷ് കുർബാനയും കൂടാതെ സിസിഡി ഫെസ്റ്റ് 7 സ്റ്റാളുകളോടുകൂടി വിവിധ തരത്തിൽ ഉള്ള ഫുഡ് സ്റ്റാളുകൾ സജീവമായി. സിസിഡി ഫെസ്റ്റ് ന്യൂയോർക് ഫൊറാനയിലുള്ള സിസ്റേഴ്സും വൈദികരും ഉത്ഘാടനം ചെയ്‌തു. തിരുന്നാൾ ദിവസം സെപ്റ് 7 ന് ഞായറാഴ്ച 4 പിഎം നു ആഘോഷമായ തിരുന്നാൾ കുർബാന ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമികത്വത്തിൽ നടന്നു. തിരുന്നാൾ സന്ദേശം നൽകിയത് ഫാ. മാത്യു മേലേടത്തു ആയിരുന്നു. ബ്രോൺസ് സീറോ മലബാർ ഇടവകയിലെ ചെണ്ട ടീമിന്റെ ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷണം കൂടെ കുട്ടികളുടെ വിശുദ്ധന്മാരുടെയും മാലാഖാമാരുടെയും വേഷത്തിൽ മുത്തു കുടകളോടെഉള്ള പ്രദക്ഷിണം വർണാഭമായി. പരിശുദ്ധ കുർബാനയുടെ ആശിർവാദത്തിനു ശേഷം ഇടവക ട്രസ്റ്റീ സിബി മണലേൽ തിരുന്നാൾ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞു. ഭക്തി നിർഭരമായ തിരുന്നാൾ ആഘോഷങ്ങൾ സ്നേഹ വിരുന്നോടെ സമാപിച്ചു.



ജസ്റ്റിൻ ചാമക്കാല











