പടമുഖം: ക്‌നനായ കാത്തലിക് യൂത്ത് ലീഗ് പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ഷൈജു ചാമപാറ മുഖ്യപ്രഭാഷണം നടത്തി. ഫാ. സൈജു പുത്തന്‍പറമ്പില്‍ ആമുഖ സന്ദേശം നല്‍കി. ഷാജി കണ്ടശംകുന്നേല്‍, ഫാ.മൈക്കിള്‍ നെടുതുരുത്തിപുത്തന്‍പുരയില്‍, ക്രിസ്റ്റോ കുടുബകുഴി, അഖില്‍ റോയി എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണപ്പാട്ട്, വടംവലി, മലയാളി മങ്ക തുടങ്ങിയ വിവിധ കലാകായിക മത്സങ്ങള്‍ നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.












