Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കലാ സിംഗപ്പൂര്‍, പ്രവാസി എഴുത്തുകാരന്‍ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

കലാ സിംഗപ്പൂര്‍, പ്രവാസി എഴുത്തുകാരന്‍ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

329
0

സിംഗപ്പൂര്‍: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി, മെട്രീസ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂര്‍, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട് അനുബന്ധിച്ചു, നടന്ന ചടങ്ങില്‍, സിംഗപ്പൂര്‍ പാര്‍ലമെന്റ് അംഗവും, ഗ്രാസ് റൂട്ട് ആഡൈ്വസറുമായ, ശ്രി. ലീ ഹോങ് ചുവാങ് ബി. ബി. എം, മെമന്റോ നല്‍കി ആദരിച്ചു. മെട്രിസിന്റെ, നിരവധി ലേഖനങ്ങള്‍, കുറിപ്പുകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘നാടും മറുനാടും: (ഓര്‍മ്മകള്‍ കുറിപ്പുകള്‍), ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്നി ലേഖന സമാഹാരങ്ങള്‍, ‘ഗലീലിയിലെ നസ്രത്’ എന്ന യാത്രാ വിവരണപുസ്തകം സിംഗപ്പൂര്‍ പ്രവാസി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ്സ് ന്റെ എഡിറ്റോറിയല്‍ അംഗവും, വിവിധ ഓണ്‍ ലൈന്‍ പത്രങ്ങളില്‍ സ്ഥിരമായി എഴുതുന്ന, കോട്ടയം, ഉഴവൂര്‍ സ്വദേശിയായ മെട്രിസ്, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ചെയ്യുന്നു. കലാ പ്രസിഡന്റ് ശ്രി. ഷാജി ഫിലിപ്പിനോടൊപ്പം കമ്മറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Previous articleചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോള്‍ ജോസഫ് | Live on KVTV
Next articleനൂറു ശതമാനം വിജയ തിളക്കത്തില്‍ കടുത്തുരുത്തി മേരി മാതാ ഐ ടി ഐ

Leave a Reply