കടുത്തുരുത്തി: കേന്ദ്ര നൈപുണ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ പ്രൈവറ്റ് ഐ ടി ഐ യില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ NCVT അഖിലേന്ത്യ ട്രേഡ് പരീക്ഷയില്‍ വീണ്ടും നൂറു ശതമാനം വിജയം കരസ്ഥമാക്കി. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 47 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ അംഗീകാരത്തോടെയുള്ള NCVT സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ITI കോഴ്‌സുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ കോഴ്‌സുകളിലാണ് ഇവിടെ നടത്തപ്പെടുന്നത്.












