Home ഇന്ത്യൻ വാർത്തകൾ അരീക്കര സെന്റ്.റോക്കീസ് ഇടവക ദേവാലയ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 28 ന്

അരീക്കര സെന്റ്.റോക്കീസ് ഇടവക ദേവാലയ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 28 ന്

356
0

അരീക്കര: ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളെ പറ്റിയുള്ള ആലോചന മീറ്റിങും, സ്വാഗതസംഘ രൂപീകരണവും നടന്നു. ഇടവക വികാരി ഫാദര്‍ കുര്യന്‍ ചൂഴൂക്കുന്നേലിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റികളുടെ പൊതുയോഗം സംഘടിപ്പിച്ചത്. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ സി എബ്രഹാം കൊണ്ടാടമ്പടവില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജിനോ തോമസ്, സ്റ്റിമി വില്‍സണ്‍ എന്നവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇടവക ദിനാചരണവും, സെപ്റ്റംബര്‍ 28 ഞായറാഴ്ച ആഘോഷ പരിപാടികളുടെ സമാപനവും നടത്തപ്പെടുന്നതാണ്. ഇടവക ദിനാചരണം പരിപാടി കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാദര്‍ തോമസ് ആനിമൂട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഇടവക ദിനാചരണത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും, ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനങ്ങളും, സ്‌നേഹവിരുന്നും നടത്തപ്പെടുന്നതാണ്. സെപ്റ്റംബര്‍ 28ന് വൈകുന്നേരം വിശുദ്ധ കുര്‍ബാനയോട് കൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സമാപന സമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഇടവകയിലെ വൈദികരും, സന്യസ്തരും, ഇടവുകാംഗങ്ങളും, പൊതുജനങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും, സമ്മേളനാനന്തരം സ്‌നേഹവിരുന്ന് കലാസന്ധ്യയും ഉണ്ടായിരിക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ സിറിയക്ക് ചാഴികാടന്‍ അറിയിച്ചു.

Previous articleകേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ആദരിച്ചു
Next articleചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോള്‍ ജോസഫ് | Live on KVTV

Leave a Reply