ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കോട്ടയം അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ മകുടാലയം സെന്റ് തെരേസാസ് പളളി പാരീഷ് ഹാളില്‍ വച്ച് നേതൃസംഗമവും, ഓണാഘോഷവും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്യക്ഷതയില്‍ കൂടിയ സമ്മേളനം കോട്ടയം അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കൈപ്പുഴ ഫൊറോന പളളി വികാരി റവ. ഫാ സാബു മാലിതുരുത്തേല്‍ ആമുഖ പ്രസംഗം നടത്തി. മകുടാലയം യൂണിറ്റ് ചാപ്ലിന്‍ ഫാ ബോബി കൊച്ചുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളില്‍ ഓണസന്ദേശം നല്‍കി. ലീജിന്‍ ഓഫ് മേരി കോട്ടയം അതിരൂപതാ പ്രസിഡന്റ് ലതാ മാക്കീല്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സി.സൗമി (SJC) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മകുടാലയം യൂണിറ്റ് പ്രസിഡന്റ് ഡെയ്‌സി അലക്‌സ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. തുടര്‍ന്ന് കൈപ്പുഴ, പിറവം, പുതുവേലി യൂണിറ്റുകളുടെ തിരുവാതിരയും, ഇരവിമംഗലം, കിടങ്ങൂര്‍, പടമുഖം യൂണിറ്റുകള്‍ ഓണപ്പാട്ടും നടത്തപ്പെട്ടു. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.











