പുന്നത്തുറ: കണ്ണാമ്പടമറ്റത്തില്‍ റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.റ്റി അലക്‌സാണ്ടര്‍ (അപ്പച്ചൻ– 86) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (22.08.2025) വൈകുന്നേരം 4.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേതൻ INDIAN AIR FORCE ൽ സേവനമനുഷ്ഠിച്ചതിനു ശേഷം പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ അംഗമായിരുന്നു, സെന്റ് വിൻസന്റ് ഡിപ്പോൾ സൊസൈറ്റി കോട്ടയം അതിരൂപതയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കല്ലറ പുത്തൻപള്ളി ഇടവകാംഗം മുട്ടത്തിൽ സൈമൺ മറിയാമ്മ ദമ്പതികളുടെ മകൾ മേരിക്കുട്ടി അലക്സ്. മക്കൾ:
ആൻസി അലക്സ്, ടീച്ചർ ഗവൺമെന്റ് എച്ച്എസ്എസ് കൊട്ടോടി, Adv. ഷൈബി അലക്സ് കണ്ണാംപടം, കേരള ഹൈക്കോടതി, കോട്ടയം എന്നീ ബാർ അസോസിയേഷൻ മെമ്പർ, KCC കിടങ്ങൂർ ഫൊറോന പ്രസിഡന്റ്, കെ.സി.സി കോട്ടയം അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം. ജസ്സി അനിൽ നേഴ്സ് ഹോസ്പിറ്റൽ ബോംബെ, ജനിജൂബിൽ, കുരിശുംമൂട്ടിൽ കല്ലിശ്ശേരി. മരുമക്കൾ : രാജു ജോസഫ് ഉള്ളാട്ടിൽ, ചുള്ളിക്കര റിട്ടയേർഡ് ഓവർസിയർ മൈനർ ഇറിഗേഷൻ. റൂബ ഷൈബി, മുണ്ടക്കൽ നീറിക്കാട്, ടീച്ചർ, എസ്. എച്ച്. പബ്ലിക് സ്കൂൾ എസ്.എച്ച്. മൗണ്ട് കോട്ടയം, അനിൽ ഫിലിപ്പ്, ചക്കാലക്കൽ {മണ്ണാത്തുമാക്കിൽ} മോനിപ്പള്ളി, ഹെഡ് ഓഫ് ഓട്ടോമേഷൻ ഡിപ്പാർട്ട്മെന്റ് ഗ്ലാഡ് സിസ്റ്റംസ് പൂനെ, ജൂബിൽ മാത്യു കുരിശുംമൂട്ടിൽ കല്ലിശ്ശേരി, മാനേജിംഗ് പാർട്ണർ കുരിശുംമൂട്ടിൽ സെറാമിക്സ്സ് ചെങ്ങന്നൂർ. സഹോദരങ്ങൾ: Late കെ റ്റി എബ്രഹം കണ്ണാമ്പടം പടിഞ്ഞാറ്റിൻകര, കെ റ്റി ജോസഫ് വാരികാട്ട് കാനഡ. Late കെ റ്റി തോമസ് കണ്ണാമ്പടം, പുത്തനഴി മലപ്പുറം. Sr. എൽസമ്മ തോമസ്, സിസ്റ്റേഴ്സ് ഓഫ് ഹാൻഡ് മെയ്ഡ്സ് ഓഫ് മേരി, ഒറീസ, Sr ആൻസി തോമസ്, മലപ്പുറം.
മൃതദേഹം വെള്ളിയാഴ്ച എട്ടുമണിക്ക് വസതിയിൽ കൊണ്ടുവരുന്നതും 11 ന് പുന്നത്തറ സെന്റ് തോമസ് പഴയ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ്. ശവസംസ്കാര ശുശ്രൂഷകൾ 4:30 PM ന് പാരിഷ് ഹാളിൽ ആരംഭിക്കും:











