റോം: കോട്ടയം അതിരൂപതാ മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ 25 മത് മെത്രാഭിഷേക വാര്‍ഷികം റോമില്‍ അദ്ദേഹം മെത്രാഭിഷിക്തനായ സെന്‍്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് ഭക്തിപൂര്‍വ്വം ആചരിച്ചു. വി. പത്രോസിന്റെ പ്രധാന അള്‍ത്താരയുടെ താഴെയുള്ള ചാപ്പലില്‍ പിതാവ് കൃതജ്ഞത ബലിയര്‍പ്പിക്കുകയും തുടര്‍ന്ന് തനിക്ക് തിരുപ്പട്ടം നല്‍കിയ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതശരീരം കുടികൊള്ളുന്ന അള്‍ത്താരയിലേക്ക് സഹകാര്‍മികരായിരുന്ന വൈദികരുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി പോവുകയും അവിടെ പിതാവ് നന്ദിയുടെ സൂചകമായി പൂച്ചെണ്ട് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. നമ്മുടെ അതിരൂപതാഗങ്ങളായ ഏകദേശം ഇരുപതോളം വൈദികരും 30 ഓളം സന്യാസിനികളും വൈദിക വിദ്യാര്‍ഥികളും തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായി.












