Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വി. ഗീവര്‍ഗീസ്‌ സഹാദയുടെ തിരുനാൾ | ക്‌നാനായവോയിസിലും...

കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വി. ഗീവര്‍ഗീസ്‌ സഹാദയുടെ തിരുനാൾ | ക്‌നാനായവോയിസിലും KVTV-യിലും തത്സമയം

1665
0

ചരിത്ര പ്രസിദ്ധമായ കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗ്ഗീസ് സഹാദയുടെ തിരുനാൾ 2023 മെയ് 6,7 തീയതികളിൽ. ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ മെയ് 7 ഞായറാഴ്ച തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയിസിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഞായറാഴ്ച രാവിലെ 9.30 ന് ഫാ.സിജോ ആവണിക്കുന്നേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ജെയ്‌സ് നീലാനിരപ്പേല്‍ (അസി.വികാരി കല്ലറ പഴയ പളളി) തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം. 12.45 ന് തിരുനാള്‍ പ്രദക്ഷിണം.തുടര്‍ന്ന് ഊട്ട് നേര്‍ച്ച.

Previous articleമാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി റോമില്‍ ആഘോഷിച്ചു
Next articleKUMARAKOM | ENGAGEMENT & MYLANCHI || THOMASKUTTY & JUDI ||

Leave a Reply