കോട്ടയം: അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ [ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക] മൂന്ന് ദിവസം നീണ്ടു നിന്ന കേരള കൺവൻഷനോടനുബന്ധിച്ചു പ്രഖ്യാപിച്ച കർമ്മ ശ്രേഷ്‌ഠ പുരസ്ക്കാരത്തിന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അർഹനായി. ഫൊക്കാനയുടെ ഭാരത ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണനും, സാഹിത്യ പുരസ്‌ക്കാരം കെ വി മോഹൻകുമാർ ഐ എ എസിനും സമ്മാനിച്ചു .
കഴിഞ്ഞ ദിവസം കുമരകം ഗോകുലം ഗ്രാൻറ് റിസോട്ടിൽ ആരംഭിച്ച ഫൊക്കാന കേരള കൺവൻഷനിൽ വച്ച് സംസ്‌ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ഡോ ബിനു കുന്നത്തിന് സമ്മാനിച്ചു . ചടങ്ങിൽ മന്ത്രി വി എൻ വാസവൻ, ഫൊക്കാന പ്രസിഡൻ്റ് ഡോ സജിമോൻ ആൻ്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാ ജിസ്മോൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ – ജീവൻ രക്ഷാ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാരിത്താസ് ആശുപത്രി നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ ബിനു കുന്നത്തിന് കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം സമ്മാനിച്ചത്.
Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്തിന് ഫൊക്കാനയുടെ കർമ്മ ശ്രേഷ്‌ഠ പുരസ്ക്കാരം











