Home ഇന്ത്യൻ വാർത്തകൾ കന്യാസ്ത്രീകള്‍ നേരിട്ട അതിക്രമത്തില്‍ അടിയന്തര നടപടിയുണ്ടാകണം: കോട്ടയം അതിരൂപത

കന്യാസ്ത്രീകള്‍ നേരിട്ട അതിക്രമത്തില്‍ അടിയന്തര നടപടിയുണ്ടാകണം: കോട്ടയം അതിരൂപത

360
0

കോട്ടയം: ഛത്തീസ്ഗഡില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അന്യായമായി ജയിലിലടച്ചത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കോട്ടയം അതിരൂപത. സ്വതന്ത്രഭാരതത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമുണ്ടെന്നിരിക്കെ നിസ്വാര്‍ഥമായി സാമൂഹ്യശുശ്രൂഷ ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് രാജ്യത്ത് യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥ അങ്ങേയറ്റം ഭീതിജനകമാണ്. കേന്ദ്രസര്‍ക്കാരും ഛത്തീസ്ഗഡ് ഭരണാധികാരികളും മൗനംവെടിഞ്ഞ് നീതിയുടെ പക്ഷത്തു നില്‍ക്കണം. കിരാതമായി മാറിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധ നിയമത്തിന്റെ പേരില്‍ അഴിഞ്ഞാടാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. സഹജീവികള്‍ക്കുവേണ്ടി ത്യാഗപൂര്‍വം ജീവിതം സമര്‍പ്പിച്ചിരിക്കുന്നവരാണ് കന്യാസ്ത്രീകള്‍. അവര്‍ ചെയ്യുന്ന വലിയ സേവനങ്ങളെയെല്ലാം മതപരിവര്‍ത്തനത്തിന്റെ പുകമറ സൃഷ്ടിച്ച് നിഷ്‌കരുണം തമസ്‌കരിക്കരുത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിക്കും അവര്‍ അംഗങ്ങളായ സന്യാസിനി സമൂഹത്തിനുമൊപ്പമാണ് കോട്ടയം അതിരൂപത. അവര്‍ നേരിടുന്ന അധിക്ഷേപങ്ങളെ അതിരൂപത ഒന്നടങ്കം അപലപിക്കുന്നു. സിസ്റ്റേഴ്സിനെതിരേ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അതിരൂപത ആവശ്യപ്പെടുന്നു.

Previous articleബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പളളി തിരുനാളും, സില്‍വര്‍ ജൂബിലി സമാപനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleARAYANKAVU | MYLANCHI || JYOTHIS BINOY || MANKOTTIL

Leave a Reply