ബാംഗ്ലൂർ: ക്നാനായ മക്കളുടെ അഭിമാനമായ രാജരാജേശ്വരി നഗറിലുള്ള സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമ റിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുന്നാളും, സിൽവർ ജൂബിലി ആഘോഷ സമാപനവും 2025 ഓഗസ്റ്റ് 3 മുതല്‍ 10 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുകര്‍മ്മങ്ങളും ജൂബിലി സമാപന സമ്മേളനവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും. കേരളത്തിന് പുറത്ത് കോട്ടയം രൂപതയുടെ കീഴിലുള്ള ഒരേയൊരു ഫൊറോന ദൈവാലയമാണ് ബാംഗ്ലൂർ സ്വർഗ്ഗറാണി ദൈവാലയം. രണ്ടായിരമാണ്ട് ഓഗസ്റ്റ് മാസം പതിനഞ്ചാം തീയ്യതി അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കൂദാശ നടത്തി വിശ്വാസികൾക്ക് തുറന്ന് കൊടുത്തു. ഇന്ന് ബാംഗ്ലൂർ നഗരത്തിലെ സ്ഥിരതാമസമാക്കിയ ക്നാനായ മക്കളുടെയും, പഠനത്തിനും, ജോലിക്കും വേണ്ടി വരുന്ന വിശ്വാസികളുടെ ആരാധനപരമായ ആവശ്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷത്തിൻ്റെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓഗസ്റ്റ് മൂന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് കൊടിയേറ്റോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ തുടർന്ന് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഏഴു മണിക്ക് നൊവേനയും, വിശുദ്ധ കുർബാനയും ഉണ്ടാകും. ഓഗസ്റ്റ് പത്താം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന കൃതഞ്ജതാബലിക്ക് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരി. കുർബാനയുടെ ആശീർവാദം. തുടര്‍ന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന ജൂബിലി സമാപന സമ്മേളനം കര്‍ണ്ണാടക ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ പീറ്റർ മച്ചാഡോ അനുഗ്രഹ പ്രഭാഷണവും, മണ്ഡൃ രൂപതയുടെ അദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യ പ്രഭാഷണവും നടത്തും. റവ. ഫാ.ബിബിൻ അഞ്ചെമ്പിൽ, റവ.സി. ഇമ്മാക്കുലേറ്റ് SVM , ശ്രീ. ജോസ് മാട്കുത്തിയേൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. ശ്രീ. തോമസ് ചാഴികാടൻ Ex M P സുവനീർ പ്രകാശനം ചെയ്യും, ഫൊറോന വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ സ്വാഗതവും, ജൂബിലി ജനറൽ കൺവീനർ ശ്രീ. ജോമി തെങ്ങനാട്ട് നന്ദിയും രേഖപ്പെടുത്തും. തുടർന്ന് കലാവിരുന്നും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പരിപാടിക്ക് ജൂബിലി കമ്മിറ്റി അംഗങ്ങളും, പാരീഷ് കൗൺസിൽ അംഗങ്ങളും മറ്റ് തിരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.
Home ഇന്ത്യൻ വാർത്തകൾ ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പളളി തിരുനാളും, സില്‍വര്‍ ജൂബിലി സമാപനവും | ക്‌നാനായവോയ്‌സിലും KVTV-യിലും...












