ചരിത്ര പ്രസിദ്ധമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ കല്ലിട്ട തിരുനാൾ 2025 ആഗസ്റ്റ് 3 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജെഫിന്‍ ഒഴുങ്ങാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ. ഫാ. ബെന്നി ചേരിയില്‍, ഫാ.റോണി വെച്ചുപറമ്പില്‍, ഫാ.ജെയ്‌സ് നിലാനിരപ്പേല്‍, ഫാ.റ്റോം പുത്തന്‍പുരയ്ക്കല്‍ എന്നിവർ സഹകാർമ്മികത്വം വഹിക്കും. ഫാ.ബിജോ കൊച്ചാദംപളളില്‍ തിരുനാൾ സന്ദേശം നൽകും. 12.15 ന് പ്രദക്ഷിണം തുടർന്ന് പരി.കുർബാനയുടെ ആശീർവാദം (ഫാ. ഫിലിപ്പ് ആനിമൂട്ടില്‍).
Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പളളി കല്ലിട്ട തിരുനാൾ| ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











