Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCCME യുടെ ക്യാമ്പ് ലിയോ 2025 മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

KCCME യുടെ ക്യാമ്പ് ലിയോ 2025 മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

284
0

KCC മിഡിൽ ഈസ്റ്റ് ഗൾഫിൽ നിന്നുള്ള കുട്ടികൾക്കായി എല്ലാവർഷവും നടത്താറുള്ള വേനൽക്കാല അവധി ക്യാമ്പ് ജൂലൈ 24 വ്യാഴാഴ്ച ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. KCCME ചെയർമാൻ ജെറി ജോയ് കുഴിയംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, KCCME മുൻ വൈസ് ചെയർമാനും KCC UAE മുൻ ചെയർമാനുമായ വിൻസന്റ് വി ചുമ്മാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KCCME വൈസ് ചെയർമാനും കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പ്രസിഡണ്ടുമായ ജോസുകുട്ടി പുത്തൻതറ സ്വാഗത പ്രസംഗവും KCCME മുൻ ചെയർമാൻ തോമസ് ബേബി പുൽപ്രാ കൃതജ്ഞത പ്രസംഗവും നടത്തി. അഡ്വ. ആൽബിൻ ജോണി നയിക്കുന്ന ടീം ആണ് ക്യാമ്പ് നയിക്കുന്നത്. ബിജു ജെയിംസ് പാലയിൽ, പുഷ്പ സാജൻ കളത്തിൽ, സിന്ധു ജിജോയ് എരപ്പുങ്കര എന്നിവർ കുട്ടികളെ കോർഡിനേറ്റ് ചെയ്യുന്നു.
ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം ജെറി ജോയ് കുഴിയംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപനസമ്മേളനത്തിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. സുനിൽ പെരുമാനൂർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഖത്തർ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ പയസ് ടെൻന്ത് പ്രാർത്ഥന കൂട്ടായ്മയുടെ പ്രസിഡന്റ് ബിജു ജയിംസ് പാലയിൽ സ്വാഗത പ്രസംഗവും KCCME സെക്രട്ടറിയും ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റുമായ ജിജോയ് ജോർജ് എരപ്പുങ്കര കൃതജ്ഞത പ്രസംഗവും നടത്തും.

Previous articleബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ്
Next articleനീറിക്കാട്: താളിവേലില്‍ റ്റി. എം തോമസ്

Leave a Reply