Home ഇന്ത്യൻ വാർത്തകൾ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

286
0

കോട്ടയം: സ്വയം തൊഴില്‍ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. ലാസ്യം സംഘടനയുടെ സഹകരണത്തോടെ ലഭ്യമാക്കിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉഷ കമ്പനിയുടെ ടെയിലര്‍ ഡി.എല്‍.എക്‌സ് മോഡല്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

Previous articleഉഴവൂര്‍: പച്ചിലമാക്കില്‍ സ്റ്റീഫന്‍ പി.സി | Live Funeral Telecast Available
Next articleകെ.സി.വൈ.എല്‍ പടമുഖം ഫൊറോന യുവജന ദിനാഘോഷം

Leave a Reply