കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വരലയ 2025 കലോത്സവം പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കൈപ്പുഴ ജയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും ഇതിനോടൊപ്പം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ. എസ് സ്വാഗതം ആശംസിച്ച യോഗത്തിന് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജഗ്ഗിൻ കുളങ്ങായിൽ അധ്യക്ഷത വഹിച്ചു. യോഗത്തിന് പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് നാരായണൻ എം. പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷൈജി കെ. ചിറയിൽ എന്നിവർ ആശംസയും ശ്രീമതി ഏഞ്ചൽ ആന്റണി കൃതജ്ഞതയും അർപ്പിച്ചു.











