ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ KCYL യൂണിറ്റിന്റെ അഭിമുഘ്യത്തിൽ യുവജന ദിനാഘോഷവും നവാഗത സംഗമവും നടത്തി. KCYL അംഗങ്ങൾ നേതൃത്വം നൽകിയ പരിശുദ്ധ കുർബാനക്ക് ശേഷം KCYL യൂണിറ്റ് പ്രസിഡന്റ് സിബിൻ കുര്യൻകരോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അതിരൂപത ചാപ്ലിൻ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ലുക്ക് കരിമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി സ്റ്റെഫിൻ ചകിരിയാംതടത്തിൽ വാർഷിക റിപ്പോർട്ടും ട്രഷറർ കെവിൻ കറത്തേടം കണക്കും അവതരിപ്പിച്ചു. KCC യൂണിറ്റ് പ്രസിഡന്റ് ഷിബി പഴേമ്പള്ളിൽ, KCWA സെക്രട്ടറി റൂബി കടുതോടിൽ പാരിഷ് കൗൺസിൽ മെമ്പർ അനിൽ അനിലാലയം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഈ വർഷം 10, 12 ക്ലാസ്സുകളിൽ വിജയിച്ച കുട്ടികളെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. KCYL സംഘടനയിലേക്ക് പുതിയതായി ചേർന്ന കുട്ടികളെ സ്വീകരിച്ചു. അന്നമോൾ അജി ചക്കുങ്കൽ യോഗത്തിന് സ്വാഗതവും മെൽബിൻ കൊല്ലംപറമ്പിൽ നന്ദിയും പറഞ്ഞു.
Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ യുവജന ദിനാഘോഷവും നവാഗത സംഗമവും നടത്തി.











