കണ്ണൂർ:കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി അമേരിക്കയിലെ ക്നാനായ ഇടവക അംഗമായ ശ്രീ. ജയിംസ് മച്ചാത്തിൽ എന്ന വ്യക്തിയുടെ സഹകരണത്തോടെ മലബാറിലെ വിവിധ ക്നാനായ ഇടവകകളിലെ കിടപ്പുരോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നടപ്പിലാ ക്കുന്ന ‘കാരുണ്യസ്പർശം’ ചികിത്സാസഹായ പദ്ധതിയുടെ മലബാർ റീജിയൺതല ഉദ്ഘാടനം കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെൻററിൽ വച്ച് നടത്തിയ ചടങ്ങിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.











