ലണ്ടന്‍: കാനഡയിലെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ഇടവക ദൈവാലയമായ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാളിന് വികാരി റവ.ഫാ സജി ചാഴിശ്ശേരില്‍ കൊടിയേറ്റി തുടക്കം കുറിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ അലക്‌സ് ഒലിക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ തോമസ് ചെറുശ്ശേരി, റവ.ഫാ മാത്യു ഇളമ്പിലക്കാട്ട്, റവ.ഫാ സജി ചാഴിശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്.











