Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ സ്റ്റാര്‍സ് സീനിയേഴ്‌സ് & സൂപ്പര്‍ സീനിയേഴ്‌സ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു

ക്‌നാനായ സ്റ്റാര്‍സ് സീനിയേഴ്‌സ് & സൂപ്പര്‍ സീനിയേഴ്‌സ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു

766
0

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ ആദ്യ 7 ബാച്ചുകളിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയിലും ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.എസ്.എ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ സീനിയര്‍, സൂപ്പര്‍ സീനിയര്‍ ക്‌നാനായ സ്റ്റാര്‍സ് അംഗങ്ങള്‍ പങ്കെടുത്തു. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ക്‌നാനായ സ്റ്റാര്‍സിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ക്കു ലഭിച്ച നേട്ടങ്ങള്‍ വിവരിക്കുകയും ചെയ്തു. സീനിയര്‍ മെന്റര്‍മാരായ സിസ്റ്റര്‍ സോളി എസ്.വി.എം, മാത്യൂസ് ജെറി, മാത്യു സിറിയക് സിസ്റ്റര്‍ ലീസാ എസ്.വി.എം. എന്നിവര്‍ പങ്കെടുത്തു. എല്ലാവരും നല്ലനിലകളിലായിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും തങ്ങളുടെ ബാച്ചില്‍പ്പെട്ട മറ്റു ക്‌നാനായ സ്റ്റാര്‍സിനെക്കൂടി ബന്ധിപ്പിക്കുന്നതിനായി ഗ്രൂപ്പില്‍ പങ്കെടുത്തവരെ ഗ്രൂപ്പ് അഡ്മിന്‍മാരാക്കി പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പി തുടങ്ങുന്നത് ഉചിതമായിരിക്കുമെന്നും ബഹു. മൈക്കിളച്ചന്‍ നിര്‍ദ്ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ സംഘടിപ്പിച്ച് ഒരു ഡിജിറ്റല്‍ ആല്‍ബം തയ്യാറാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ആയതിന് ബാക്കിയുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ മീറ്റിംഗില്‍ പങ്കെടുത്തവര്‍ മുന്‍കൈയ്യെടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായി

Previous articleവെളിയന്നൂര്‍: തടത്തില്‍ അച്ചാമ്മ തോമസ് | Live Funeral Telecast Available
Next articleക്‌നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് തുടക്കമായി

Leave a Reply