Home ഇന്ത്യൻ വാർത്തകൾ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയ്ക്ക് അഭിമാനമായി നവാഗത ഗായികമാര്‍..

ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയ്ക്ക് അഭിമാനമായി നവാഗത ഗായികമാര്‍..

1449
0

ക്നാനായ സമുദായ അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഷിജോ, റിമോണ വോയിസ്‌ (Rimona voice) കരിങ്കുന്നo നേതൃത്വം നൽകിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനമായ “യേശുവെ നിത്യ സ്നേഹമെ” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം, ചാമക്കാലാ പള്ളി ഇടവകയിലെ നവാഗത ഗായികമാരായ അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പുമാണ് മനോഹരമായി ആലപിച്ച് ഗാനം ജനശ്രദ്ധ പിടിച്ച് പറ്റി വൈറൽ ആയികൊണ്ടിരിക്കുന്നു. ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഗായക സംഘത്തിൽ ഉള്ളവരാണ് അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും. ചാമക്കാല ഇടവക ദേവാലയത്തിലെ ഈ കുരുന്നുകളുടെ പാട്ടുകൾ വൈറൽ ആയതോടുകൂടി വളരെ സന്തോഷത്തിലാണ് ചാമക്കാലയിലെ ഇടവക ജനസമൂഹം. ചാമക്കാല കല്ലിടിക്കൽ ഫിലിപ്പ് കെ ജോസഫിന്റെയും ഷാനറ്റ് ജോസിന്റെയും മക്കളാണ് അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഡോണിയ ഫിലിപ്പ് ഏക സഹോദരനാണ്. അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും കൈപ്പുഴ സെന്റ് ജോർജ്ജ് VHS സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്, ഇതിനുമുമ്പ് നടന്ന സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇവർ വാരിക്കൂട്ടിയിട്ടുണ്ട്. സംസ്ഥാനതല കലോൽസവത്തിൽ ഉറുദു സംഘഗാനത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അതിരൂപതാതല മത്സരങ്ങളിൽ ക്രിസ്തീയ ഭക്തി ഗാനവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈ കുരുന്നുകൾക്ക് ക്‌നാനായവോയിസിന്റെ അഭിനന്ദനങ്ങളും ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Previous articleUK | ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
Next articleഎട്ടാമത് യൂറോപ്യൻ ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി , ആവേശത്തോടെ ക്നാനായ സമുദായ അംഗങ്ങൾ ജൂൺ 28നു ലെക്സ്റ്ററിലെ മഹർ സെന്ററിലേക്ക് ഒഴുകി എത്തും.

Leave a Reply