ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ആത്മീയ ഉണർവ് ഏകി, വിശ്വാസ തീഷ്ണത വർദ്ധിപ്പിച്ച് വചനത്തെ സ്നേഹിക്കുന്ന , സുവിശേഷ വ്യാഖ്യാനത്തിന്റെ പുത്തൻ അറിവുകൾ പ്രദാനം ചെയ്തു ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയർ ൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെൻറർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച ധ്യാനം നവ്യാനുഭവമായി.

നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനം വചന അടിസ്ഥാനത്തിൽ ക്രിസ്തുവിനെ പോലെ ആകുവാൻ ഓരോ വിശ്വാസിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വചനവാക്യങ്ങളുടെ അർത്ഥവ്യാപ്തിയും ഗഹനമായി പഠിപ്പിക്കുകയും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാൻ ആവശ്യമായ കൃപകൾ ലഭിക്കുന്നതിനുള്ള വചന അടിസ്ഥാനത്തിൽ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ധ്യാനത്തിൽ 450 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയിൽ ക്നാനായ കത്തോലിക്ക വൈദികർ നേതൃത്വം നൽകുകയും ദിവ്യകാരുണ്യ ആരാധനയും ഗാന ശുശ്രൂഷയും കുമ്പസാരവും, സ്പിരിച്വൽ ഷെയറിങ്ങും, കുട്ടികളുടെ പ്രത്യേകമായ ധ്യാനവും ഫാമിലി റിന്യൂവൽ റിട്രീറ്റിനെ സമ്പന്നമാക്കി.കോട്ടയം ക്രിസ്റ്റീൻ ഡയറക്ടർ സന്തോഷ് തോമസ് സന്നിഹിതനായിരുന്നു. കുട്ടികളുടെ ശുശ്രൂഷക്ക് Mili Rengi യും ക്നാഫയർ യൂത്ത് ടീമും നേതൃത്വം നൽകി. ഫാ. സുനി പടിഞ്ഞാറക്കരയുടെ നേതൃത്വത്തിൽ ക്ന ഫയർ മിനിസ്ട്രി ഡയറക്ടർ ഫാ. ജോസ് തേക്ക് നിൽക്കുന്നതിന്റെ മേൽനോട്ടത്തിൽ ആയിരുന്നു ഫാമിലി റിന്യൂവൽ റിട്രീറ്റ് നടത്തപ്പെടുന്നത്. ക്നാഫയർ ടീം ധ്യാനത്തിന് നേതൃത്വം നൽകി. ക്രിസ്തുവിലാണ് രക്ഷ, ക്രിസ്തുവിനാണ് മുഖ്യ സ്ഥാനം നൽകേണ്ടത് , ക്രിസ്തു ആകാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന ബോധ്യം സാധ്യമായ റിട്രീറ്റ് ആയിരുന്നു..
ഇതാദ്യമായിട്ടാണ് 450 ക്നാനായ കത്തോലിക്ക വിശ്വാസികൾ യുകെയിൽ നാലുദിവസം താമസിച്ച് യേശുവിനോട് ചേർന്ന് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.













