കരിങ്കുന്നം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം *”വരവേൽപ്പ് 2025″* ആഘോഷപൂർവ്വം നടത്തി. സെൻറ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷനായിരുന്നു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ കെ തോമസ് വരവേൽപ്പ് 2025 ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം എസ് ഐ ശ്രീ ലിജുമോൻ പി കെ സന്ദേശം പകർന്ന സമ്മേളനത്തിന് പിടിഎ പ്രസിഡൻറ് ശ്രീ ജോസ് കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സ്വപ്ന ജോയൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2025 മാർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മേളനമധ്യേ പുരസ്കാരങ്ങൾ സമ്മാനിച്ചു. സമ്മേളനത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഒ എ എബ്രഹാം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ സുജി തോമസ് കൃതജ്ഞതയും നേർന്നു. സീനിയർ അധ്യാപകൻ ഡോ. നിമ്മിച്ചൻ ജേക്കബ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
മാതൃഭൂമി ദിനപത്രത്തിന്റെ “മധുരം മലയാളം” പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് മാതൃഭൂമി ദിനപത്രം ദിവസേന നൽകുന്നതിന്റെ വിതരണോദ്ഘാടനം സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ സ്പോൺസറായ വിദേശ മലയാളി ശ്രീ ഷോയി ചെറിയാൻ വടക്കേക്കര, ദിനപത്രങ്ങൾ സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് വടക്കേകണ്ടങ്കരിക്കും പ്രിൻസിപ്പൽ ശ്രീ ഒ എ എബ്രഹാമിനും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി ദിനപത്രം സർക്കുലേഷൻ മാനേജർ ശ്രീ ജിബി ജോസഫ് സന്നിഹിതരായിരുന്നു. സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി പ്രിയ സ്റ്റീഫൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ലിജിയ ജോസ് എന്നിവർ പ്ലസ് വൺ വിദ്യാർഥികൾക്കും മാതാപിതാക്കളുമായി സെമിനാർ നയിച്ചു.











