കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി യിൽ 25-വർഷം പൂർത്തിയായ ഗ്രൂപ്പുകളുടെ രജത ജൂബിലി ആഘോഷം പയ്യാവൂർ സെൻറ്ആൻസ് പാരി ഷ്ഹാളിൽവച്ച് നടത്തി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ. മാർ. ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.











