അയർലൻഡ്: പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ” എന്ന സിനിമയുടെ അവസാന ഷെഡ്യൂൾ (നാലാമത്തെ ഷെഡ്യൂൾ) ചിത്രീകരണം അയർലണ്ടിലെ ഡബ്ലിൻ & കോർക്ക് കൗണ്ടികളിലെ വിവിധ സ്ഥലങ്ങളിൽ പൂർത്തിയായി. ബെൽരാജ് വിജയനാണ് അവസാന ഷെഡ്യൂൾ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . കേരളത്തിലും അമേരിക്കയിലെ ഹൂസ്റ്റണിലുമായിരുന്നു ആദ്യത്തെ ഷെഡ്യൂളുകൾ ചിത്രീകരണം പൂർത്തീകരിച്ചത്. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. സുനിൽ സുഗത, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് തിരക്കഥ,സംഭാഷണം & ക്യാമറ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ജോമി ജോസ് , വിനോദ് മാത്യു ചേരിയിൽ, അനിൽ ചേരിയിൽ, മാത്യു ജോസ് , ജിസ്ന ബാസ്റ്റിൻ തുടങ്ങിയവർ അഭിനയിച്ചു. അമ്മ മകൻ ബന്ധത്തിൻ്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വർണ്ണിക്കുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണ് “കരുതൽ”.

AD 345 എളൂർ മീഡിയ സിനിമാ കമ്പനിയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ – നവംബർ മാസത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തും. ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ ചെട്ടിക്കൻ, അസോസിയേറ്റ് ഡയറക്ടർ : സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ : വൈശാഖ് ശോഭന കൃഷ്ണൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസർ : റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ് : സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യൂ മാപ്ലേട്ട് , ചീഫ് കോർഡിനേറ്റർ : ബെയ്ലോൺ അബ്രാഹം, മെയ്ക്കപ്പ് : പുനലൂർ രവി, അസോസിയറ്റ് : അനൂപ് ജേക്കബ്, പി.ആർ.ഒ. AS ദിനേശ്, റെക്കോഡിസ്റ്റ് : രശാന്ത് ലാൽ മീഡിയ, എഡിറ്റർ : സന്ദീപ് കുമാർ, കോസ്റ്റ്യൂം: അൽഫോൻസ് ട്രീസ പയസ്.














