ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഇടയ്ക്കാട് ഫോറോനാ പള്ളിയിൽ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു പുഷ്പ ചക്രം സമർപ്പിക്കുകയും അനുസ്മരണ പ്രാർത്ഥന നടത്തുകയും ചെയ്തു. അതിരൂപത വികാരി ജനറാളും കെസിസി ചാപ്ലൈനും ആയ ബഹു. തോമസ് ആനിമൂട്ടിൽ അച്ചൻ അനുസ്മരണ പ്രാർത്ഥനക്ക് നേതൃത്വം നൽകി. KCC അതിരൂപത പ്രസിഡന്റ് ശ്രീ. ബാബു പറമ്പടത്തുമലയിൽ അനുസ്മരണ സന്ദേശം നൽകുകയും പുഷ്പ ചക്രം അർപ്പിക്കുകയും ചെയ്തു. KCC അതിരൂപത ഭാരവാഹികൾ ആയ ശ്രീ.ജോസ് കണിയാപറമ്പിൽ, ശ്രീ.ടോം കരിംകുളം, ശ്രീ.ജോൺ തെരുവത്ത്, ശ്രീ.സാബു കരിശ്ശേരിക്കൽ, ശ്രീ.ബിനു ചെങ്ങളം, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, ഫോറോനാ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതർ ആയിരുന്നു. ശ്രീ ടോം കരിംകുളം നന്ദി അർപ്പിച്ചു.മാർ മാക്കിൽ മ്യൂസിയം സന്ദർശിച്ചു.

Home ഇന്ത്യൻ വാർത്തകൾ KCC അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു.












