Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യുകെയിൽ ക്നാനായ കത്തോലിക്കർക്ക് ആദ്യത്തെ ദേവാലയം

യുകെയിൽ ക്നാനായ കത്തോലിക്കർക്ക് ആദ്യത്തെ ദേവാലയം

1102
0

ക്ഷമയോടും പ്രാർത്ഥനയോടും സ്വന്തമായ ഒരു ദേവാലയത്തിനായി കാത്തിരുന്ന UK യിലെ ക്നാനായ കത്തോലിക്കർക്ക് ലിവർപൂൾ ലത്തീൻ രൂപതയിൽ നിന്നും സൗജന്യമായി അൻപത് വർഷത്തേക്ക് ഒരു ദേവാലയം സൗജന്യമായി ക്നാനായ കത്തോലിക്കർക്ക് ലഭിച്ചിരിക്കുന്നു. നാനൂറ്റി അൻപത് ഇരിപ്പിടങ്ങളോട് കൂടിയ ലിതർലന്റിലെ വിശുദ്ധ എലിസബത്ത് ദേവാലയവും മുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന പാരീഷ് ഹാളും മതബോധനത്തിനുള്ള സൗകര്യങ്ങളും ആണ് ലഭിച്ചിരിക്കുന്നത്. നീണ്ട പരിശ്രമത്തിനൊടുവിൽ ലിവർ പൂൾ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാൽക്കം പിതാവാണ് തന്റെ ഒരു ദേവാലയവും അനുബന്ധ പ്രോപ്പർട്ടികളും ക്നാനായക്കാർക്ക് വിട്ട് കൊടുക്കാൻ തീരുമാനിച്ചത്. അജപാലനപരമായി UK യിലെ ക്നാനായ കത്തോലിക്കർ വിശ്വാസം സന്മാർഗം എന്നീ കാര്യങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലായതിനാൽ അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവ് ഈ ദേവാലയം ലഭിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും അദ്ധേഹത്തിന്റെ കൂരിയയോട് ചേർന്ന് ചെയ്ത് നൽകിയാതായി ബഹുമാനപ്പെട്ട സുനിൽ പടിഞ്ഞാറേക്കര അറിയിച്ചു.

ഏതാനും മാസങ്ങളായി നടക്കുന്ന ഈ പരിശ്രമത്തിന്റെ തുടക്കം മുതൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവും സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും മാർ കുരിശുംമൂട്ടിൽ അപ്രേം പിതാവും UK യിലെ എല്ലാ വൈദികരും വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി. ലിവർ പൂൾ അതിരൂപതയിലെ പെർമനന്റ് ഡീക്കൻ ബഹുമാനപ്പെട്ട അനിൽ ലൂക്കോസ്, വിശുദ്ധ പത്താം പീയൂസ് മിഷനിലെ കൈക്കാരന്മാർ എന്നിവരുടെ അകമഴിഞ്ഞ സഹായങ്ങൾ തുടക്കം മുതൽ വലിയ മുതൽക്കൂട്ടായിരുന്നു. മിഷൻ അംഗങ്ങളുടെ നിരന്തരമായ പ്രാർത്ഥനയും സ്നേഹവും വിലമതിക്കാനാകാത്തതെന്ന് ബഹുമാനപ്പെട്ട സുനിൽ അച്ഛൻ പറയുകയുണ്ടായി.

ക്നാനായ മിഷനുകളുടെ പൊതുവായ വളർച്ചയിൽ UK യിൽ ലഭിച്ച ആദ്യ ദേവാലയം,ദൈവസ്നേഹത്തിന്റെയും കരുണയുടെയും ഉദാത്തമായ മാതൃകയും അടയാളവും എന്ന നിലയിൽ സ്വന്തമായ ദേവാലയത്തിൽ വിശുദ്ധ ബലിയോട് ചേർന്ന് ജീവിക്കാൻ ദൈവത്തിന്റെ സ്വന്തം ജനമെന്ന നിലയിൽ ഓരോ ക്നാനായ കത്തോലിക്കാനും അവകാശവും ഉത്തരവാദിത്തവും ഉണ്ട് എന്നും ആവശ്യമായ അറ്റകുറ്റപണികൾ പൂർത്തീകരിച്ച ശേഷം ദേവാലയത്തിന്റെ പുനർപ്രതിഷ്ടയും വെഞ്ചിരിപ്പും രണ്ട് മാസത്തിനുള്ളിൽ തന്നെ ആഘോഷപൂർവ്വം നടക്കുമെന്നും ബഹുമാനപ്പെട്ട സുനിൽ പടിഞ്ഞാറേക്കര അച്ഛൻ എല്ലാവരോടുമുള്ള തന്റെ നന്ദി പ്രകാശിപ്പിക്കുന്നതിനിടയിൽ അറിയിക്കുകയുണ്ടായി.

https://youtu.be/QpZEvKnAt_M?si=_egdLoi1uxMk6Txx

Previous articleകുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്‌
Next articleമിയാമി സെന്റ് ജൂഡ് ഇടവകയുടെ പത്താം വാർഷികം; മാർ മാത്യു മൂലക്കാട്ട് മുഖ്യാതിഥി

Leave a Reply