കോട്ടയം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക വിഭാഗത്തിന്റെ പ്രഥമ യോഗം കോട്ടയം ചൈതന്യാ പാസ്റ്റർ സെന്ററിൽ വച്ചു ചേർന്നു. കർഷക വിഭാഗം രൂപത കൺവീനർ എബ്രാഹം തടത്തിൽ അദ്ധ്യക്ഷത വഹിച യോഗം കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ ഉൽഘാടനം ചെയ്തു. കെ.സി.സി.യുടെ നേതൃത്വത്തിൽ കാർഷിക വികസന സമിതി രൂപീകരിച്ച് കാർഷിക രംഗത്തു സമുദായം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് യോഗം തീരുമാനിച്ചു. ഏപ്രിൽ 30-ാം തീയതി ഞായറാഴ്ച കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ നടത്തുന്ന സമരജ്വാലയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ കെ.സി.സി.യുണിറ്റ് നേതൃത്വത്തോടും യോഗം അഭ്യർഥിച്ചു. യോഗത്തിൽ കെ.സി.സി. ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറാർ ജോൺ തെരുവത്ത്, കർഷക സമിതി ചെയർമാൻ എം.സി. കുര്യാക്കോസ്, ടോം കീപ്പാറ, ജെയിംസ് വെളിയനാട് എന്നിവർ പ്രസംഗിച്ചു.











