Home ഇന്ത്യൻ വാർത്തകൾ പ്രസവരക്ഷകരായി ഇടയാഴം 108 ലെ സാരഥികളായ അനൂപ് നായരും, നഴ്സ് അനൂപ് എബ്രഹാമും

പ്രസവരക്ഷകരായി ഇടയാഴം 108 ലെ സാരഥികളായ അനൂപ് നായരും, നഴ്സ് അനൂപ് എബ്രഹാമും

882
0

കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകും വഴി രാത്രി 11 മണിക് കല്ലറ റൂട്ടിൽ കൊടുതുരുത്ത് ഷീബാസ് റെസ്റ്റോറന്റിനു സമീപം യുവതി കാറിൽ പ്രസവിക്കുകയും തുടർന്ന് 108 ആംബുലൻസിന്റെ സേവനം തേടുകയും ചെയ്തു. തുടർന്ന് ഇടയാഴം ആംബുലൻസ് സ്ഥലത്ത് പാഞ്ഞ് എത്തുകയും നേഴ്സ് അനൂപ് തന്റെ കർമ്മമണ്ഡലത്തിന്റെ മികവ് മടികൂടാതെ ചെയ്ത് umbilical cord കട്ട്‌ ചെയ്ത് പ്രാഥമിക ചികിത്സ നല്കുകയും തുടർന്ന് ഡ്രൈവർ അനൂപിന്റെ നേതൃത്വത്തിൽ 108 ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിമിഷ നേരം കൊണ്ട് എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരു അവശ്യ സർവ്വീസിന്റെ പ്രവർത്തകർ എന്ന് വീണ്ടും വീണ്ടും മാതൃക കാട്ടുന്നതിൽ ഇടയാഴം 108 ന്റെ സാരഥികളെ വെച്ചൂർ ഗ്രാമം ഒരുപാട് അഭിനന്ദിക്കുന്നു. അനൂപ് എബ്രഹാം കൈപ്പുഴ പാലത്തുരുത്ത് കാവിൽപറമ്പിൽ കുടുംബാംഗമാണ്.

Previous articlePRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
Next articleകെ.സി.സി കോട്ടയം അതിരൂപത കർഷക വിഭാഗത്തിന്റെ പ്രഥമ യോഗം നടത്തി

Leave a Reply