Home ഇന്ത്യൻ വാർത്തകൾ പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

296
0

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ലാറ്റിനം സ്റ്റാഴ്‌സ് കര്‍മ്മ പദ്ധതിയുടെ അഞ്ച് ബാച്ചുകളില്‍ ഉല്‍പ്പെട്ട കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച് നാല് ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപാലീത്ത മാര്‍. മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം അിറയിച്ചു. പ്ലാറ്റിനം സ്റ്റാഴ്‌സ് കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുവാനും, ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിനും, സമൂഹത്തിനും അഭിമാന നക്ഷത്രങ്ങളായി ജ്വലിക്കുവാനും വേണ്ട ക്ലാസ്സുകളാണ് ക്യാമ്പ് ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ജോബി ജോണ്‍ മൂലയില്‍, ഫാ. ജോജോ തോമസ്, നിബിന്‍, ഹില്‍ഡ, ഷോണിറ്റ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്കിയത്.

Previous articleകെവിന്‍ അബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെയില്‍ പ്രകാശനം ചെയ്തു
Next articleലഹരിവിരുദ്ധ റാലി നടത്തി

Leave a Reply