Home ഇന്ത്യൻ വാർത്തകൾ ഐ.ഐ.എം ല്‍ നിന്ന് ഉന്നത വിജയം നേടി ആരതി ലൂക്കോസ് പാലയ്ക്കല്‍

ഐ.ഐ.എം ല്‍ നിന്ന് ഉന്നത വിജയം നേടി ആരതി ലൂക്കോസ് പാലയ്ക്കല്‍

364
0

കോട്ടയം: എ.ഐ.ടി റോപാര്‍, ഐ.ഐ.എം അമൃത്സര്‍ എന്നി സര്‍വ്വകലാശാലയില്‍ 2023-25 ല്‍ സംയുക്തമായി നടന്ന മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സില്‍ ഡയറക്ടേഴ്സ് മെറിറ്റോടെ (രണ്ടാം റാങ്ക്) ഉന്നത വിജയം നേടിയ ആരതി എല്‍ പാലയ്ക്കല്‍. ഐ.ഐ.എം അമൃത്സറില്‍ നടന്ന ചടങ്ങില്‍ ഐ.ഐ. റ്റി റോപാര്‍ ഡയറക്ടര്‍ പ്രഫ. രാജീവ് അഹ്ദൂജയും ഐ.ഐ.എം അമൃത്സര്‍ ഡയറക്ടര്‍ പ്രഫ. സമീര്‍ കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. കല്ലറ പൂത്തന്‍ പള്ളി ഇടവക പാലയ്ക്കല്‍ പി.ജെ ലൂക്കോസിന്‍െറയും (റിട്ട. ഡി.ടി.ഒ) വിജി (റിട്ട. അധ്യാപിക) യുടെയും മകളാണ്. ക്നാനായ സ്റ്റാര്‍സ് നാലാം ബാച്ചിലെ അംഗമായിരുന്നു. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടിയ ശേഷമാണ് ഐ.ഐ.ടി, ഐ.ഐ.എം ല്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയത്. സഹോദരങ്ങള്‍: അനൂപ്, അഞ്ജു.

Previous articleകൃഷി പ്രോത്സാഹന പദ്ധതി – ധന സഹായം ലഭ്യമാക്കി
Next articleഹ്യൂസ്റ്റനിൽ സീനിയേഴ്സിനായി ഏകദിന കൂട്ടായ്മ നടത്തപ്പെട്ടു

Leave a Reply