Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ 2024-25 പ്രവർത്തന വർഷത്തിലെ 5-ാം മത് സെനറ്റ് സമ്മേളനം

കെ.സി.വൈ.എൽ 2024-25 പ്രവർത്തന വർഷത്തിലെ 5-ാം മത് സെനറ്റ് സമ്മേളനം

393
0

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 5-ാം മത് സെനറ്റ് സമ്മേളനം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് ഏപ്രിൽ മാസം 13-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എൽ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ് നന്ദിയും അറിയിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എൽ ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ട്രഷറർ അലൻ ജോസഫ് ജോൺ കണക്കും അതിരൂപത വൈസ് പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ യോഗം നിയന്ത്രിക്കുകയും ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫൻ കെ.സി.വൈ.എൽ ന്റെ നിലവിലുള്ള ബൈലോ യിൽ വരുത്തേണ്ട ഭേദഗതികൾ അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾ നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

Previous articleഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു
Next articleമിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി

Leave a Reply