ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനത്തിന് മാർച്ച് 28 ശനിയാഴ്ച തുടക്കമാകും. കോഴിക്കോട് രൂപതാദ്ധ്യക്ഷൻ മാർ വർഗീസ് ചക്കാലയ്ക്കലാണ് ധ്യാനം നയിക്കുന്നത്. മെയ് 28 വെളളിയാഴ്ച രാവിലെ 9 മണിക്ക് കുർബാനയോടെ ആരംഭിക്കുന്ന ധ്യാനം മാർച്ച് 30 ഞായർ വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ശനി, ഞായർ ദിവസങ്ങളിൽ കാർമ്മലൈറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.
നോമ്പിന്റെ ചൈതന്യമുൾക്കൊണ്ട് ഈ വാർഷികധ്യാനത്തിൽ ഉടനീളം പങ്കെടുത്ത് ആത്മീയമായി ഒരുങ്ങാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിച്ചു.
ലിൻസ് താന്നിച്ചുവട്ടിൽ











