Home ഇന്ത്യൻ വാർത്തകൾ പിറവം ഫൊറോന ക്നാനായ കുടുംബ സംഗമം

പിറവം ഫൊറോന ക്നാനായ കുടുംബ സംഗമം

360
0

പിറവം ഫൊറോന കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ കെ.സി.ഡബ്ള്യൂ.എ, കെ.സി. വൈ.എല്‍ എന്നീ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെ ക്നാനായ കുടുംബ സംഗമം നടത്തി. ഫൊറോന കെ.സി.സി പ്രസിഡന്‍്റ് മോന്‍സി കുടിലിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ .ഫൊറോന സെക്രട്ടറി ഡോക്ടര്‍.സുനേഷ് തമ്പി സ്വാഗതം ആശംസിച്ചു. കെ. സി.സി. പിറവം ഫൊറോന ചാപൈ്ളന്‍ ഫാ. മാത്യു പാറത്തോട്ടുംകര ആമുഖ പ്രഭാഷണം നടത്തി. ഫൊറോനാ വികാര ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. കെ. സി.വൈ. എല്‍. ഫൊറോനാ പ്രസിഡന്‍റ് ചാക്കോ ഷിബു ചേന്നാട്ടുകുഴിയില്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.ഡബ്ള്യു.എ ഫൊറോന പ്രസിഡന്‍റ് രമ്യ ബിജോയ് ചേന്നാട്ട് നന്ദി പറഞ്ഞു. എറണാകുളം ഫാമിലി അപ്പോസ്തലേറ്റില്‍ പ്രവര്‍ത്തിക്കുന്ന റിഫോണ്‍ ജോസഫ് & റ്റെസി റിഫോണ്‍ ദമ്പതികള്‍ കുടുംബ ബന്ധങ്ങളുടെ അനിവാര്യതയെ കുറിച്ച് ക്ളാസ് എടുത്തു. ഫൊറോനയിലെ ഓരോ ഇടവകകളും ചേര്‍ന്ന് അവതരിപ്പിച്ചു കലാപരിപാടികള്‍ സംഗമത്തെ വര്‍ണോജ്ജ്വലമാക്കി. ് സ്നേഹവിരുന്നോടെ കുടുംബ സംഗമം സമാപിച്ചു.

Previous articleഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വാർഷിക ധ്യാനം നടത്തുന്നു.
Next articleകെ.സി.എസ് ചിക്കാഗോയ്ക്ക് പുതിയ ഗോൾഡീസ്, സീനിയർ സിറ്റിസൺ കോർഡിനേറ്റർമാർ

Leave a Reply