പുന്നത്തുറ: ചരിത്രപ്രസിദ്ധവും കോട്ടയം അതിരൂപതയുടെ മൂന്നാമത്തെ ദൈവാലയവുമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ 2024 ഡിസംബര്‍ 31, 2025 ജനുവരി 1 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 31 ചൊവ്വാഴ്ച വൈകിട്ട് 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍. വചന സന്ദേശം റവ.ഫാ ജേക്കബ് കാട്ടടി തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9.15 പരി. കുര്‍ബാനയുടെ ആശീര്‍വാദം, കപ്ലോന്‍ വാഴ്ച.
പ്രധാന തിരുനാള്‍ ദിനമായ 2025 ജനുവരി 01 ബുധനാഴ്ച രാവിലെ 10.30 ന് റവ.ഫാ. ജിനു കാവിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, പ്രദക്ഷിണം.











