ഏറ്റുമാനൂർ: ലക്ക്നോയിൽ നടന്ന നാഷണൽ ജൂനിയർ സ്കൂൾ മീറ്റിൽ പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകാംഗം മിലൻ സാബു കൊല്ലമ്പറമ്പിലിനെ ഇടവകയിൽ ആദരിച്ചു. ഇടവക വികാരി ഫാ. ലുക്ക് കരിമ്പിൽ, മുൻ വികാരി ഫാ. ലുക്ക് പൂതൃക്കയിൽ, കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് ജോസ് പ്ലാത്താനത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മിലൻ നന്ദി പറഞ്ഞു സംസാരിച്ചു. ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന മിലൻ സാബു കേക്ക് മുറിച്ചും മധുരം വിളമ്പിയും സന്തോഷം പങ്കിട്ടു.













