Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ സഭാ – സംഘടനാ നേതൃത്വത്തിലെ അപൂർവ്വതയുമായി സഹോദരങ്ങൾ

ക്നാനായ സഭാ – സംഘടനാ നേതൃത്വത്തിലെ അപൂർവ്വതയുമായി സഹോദരങ്ങൾ

1859
0

കോട്ടയം: ലോകമെമ്പാടുമായി പന്തലിച്ചുകിടക്കുന്ന ക്നാനായ സഭാ-സംഘടനാ തലത്തിലുള്ള നേതൃത്വത്തിൽ അപൂർവ്വതയുമായി കല്ലറ പഴയപള്ളിയിൽ നിന്നുള്ള സഹോദരങ്ങൾ. നാലു സഹോദരങ്ങളും ഒരേ സമയം വ്യത്യസ്ത രാജ്യങ്ങളിൽ ക്നാനായ സഭാ ഘടകങ്ങളിലെയോ സംഘടനകളിലെയോ ഭാരവാഹികളായിരിക്കുന്നു എന്ന അപൂർവ്വതയാണ് കല്ലറ പഴയപള്ളി ഇടവക പരേതനായ ചാക്കോ മറ്റത്തിക്കുന്നേലിന്റെയും അച്ചാമ്മ മാറ്റത്തിക്കുന്നേലിന്റെയും നാല് മക്കളെ വ്യത്യസ്തമാക്കിയിരിക്കുന്നത്. നാലു മക്കളിൽ മുതിർന്ന അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പി ആർ ഓ, ക്നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ലെജിസ്ളേറ്റിവ് ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുമ്പോൾ ഈ നാലു സഹോദരങ്ങളുടെ ഏക സഹോദരി സുനി ബിനു കുളക്കാട്ട് (പയസ്‌മൗണ്ട് , ഉഴവൂർ) ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡയുടെ വിമൻസ് ഫോറം പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു. മറ്റു രണ്ടു സഹോദരങ്ങളായ ടോജി മറ്റത്തിക്കുന്നേൽ ഓസ്‌ട്രേലിയയിലെ കാൻബറ ക്നാനായ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റും ജോർജ്ജ്‌കുട്ടി മറ്റത്തിക്കുന്നേൽ കാൻബറ ക്നാനായ കാത്തലിക്ക് മിഷന്റെ കൈക്കാരനുമാണ്.

Previous articleകെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്
Next articleഐ കെ സി സി (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി

Leave a Reply