Home ഇന്ത്യൻ വാർത്തകൾ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പാലത്തുരുത്ത് ഇടവക

മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പാലത്തുരുത്ത് ഇടവക

373
0

കൈപ്പുഴ: വഖഫ് നിയമത്തിൻ്റെ അനീതിക്ക് ഇരയാകുന്ന മുനമ്പം ജനതയ്ക്ക് പാലത്തുരുത്ത് ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തങ്ങളുടെ കിടപ്പാടവും ഭൂമിയും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുവാൻ കാരണമാകുന്ന പ്രസ്തുത നിയമം അധികാരികൾ നടപ്പിലാക്കരുത് എന്ന് റവ. ഫാ. ജോസ് തറയിൽ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കെ.സി.സി. പ്രസിഡൻ്റ് ഷൈജി ഓട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി റവ. ഫാ. ഫിൽമോൻ കളത്തറ, ജയിംസ് മലയിൽ, ബിൻ സി വിനോദ്, ബീന ജോസ്, കിഷോർ ഷൈജി , റ്റാനിയാ ജോബി എന്നിവർ പ്രസംഗിച്ചു.

Previous articleസ്നേഹപൂർവ്വം കെ.സി.വൈ.എൽ; മെഡിക്കൽ കോളേജിൽ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു
Next articleസാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

Leave a Reply