Home ഇന്ത്യൻ വാർത്തകൾ സ്നേഹപൂർവ്വം കെ.സി.വൈ.എൽ; മെഡിക്കൽ കോളേജിൽ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു

സ്നേഹപൂർവ്വം കെ.സി.വൈ.എൽ; മെഡിക്കൽ കോളേജിൽ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു

425
0

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 56 മത് ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്യുന്ന സ്നേഹപൂർവ്വം കെ.സി.വൈ.എൽ എന്ന പദ്ധതിയുടെ ഭാഗമായി അഭി മാർ മാത്യു മൂലക്കാട്ട് പിതാവ്.കഴിഞ്ഞ രണ്ടു വർഷമായി തുടർന്ന് വരുന്ന സ്നേഹപൂർവ്വം kcyl പദ്ധതിയിലൂടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ എല്ലാ മാസവും 16 ആം തിയതി മെഡിക്കൽ കോളേജിൽ kcyl ഭക്ഷണം വിതരണം ചെയ്തു വരുന്നു. സബർമതി ട്രസ്റ്റ്മായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, അതിരൂപത ചാപ്ലയിൻ ഫാ. റ്റീനേഷ് പിണർക്കയിൽ, ജനറൽ സെക്രട്ടറി അമൽ സണ്ണി, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി.ലേഖ SJC, ഭാരവാഹികൾ ആയിട്ടുള്ള നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് ജോൺ ,ബെറ്റി തോമസ്, അലൻ ബിജു എന്നിവർ നേതൃത്വം നൽകി.

കെ.സി.വൈ.എൽ അതിരൂപത സമിതി

Previous articleകെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനതല 56-ാ മത് ജന്മദിനാഘോഷം പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.
Next articleമുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പാലത്തുരുത്ത് ഇടവക

Leave a Reply