കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവർത്തന വർഷത്തെ നാലാമത് സെനറ്റ് സമ്മേളനം കോട്ടയം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിന് അതിരൂപത ജന. സെക്രട്ടറി ശ്രീ. ഷാരു സോജൻ കൊല്ലറേട്ട് സ്വാഗതം അറിയിച്ചു, ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകി. കോട്ടയം അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യു മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ. ബിനു കുന്നത്ത് യോഗത്തിന് ആശംസ അറിയിച്ചു.കോട്ടയം അതിരൂപതയിലെ 51 ഇടവകകളിൽ നിന്നായി 134സെനറ്റ് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. യോഗത്തിൽ അതിരൂപതാ വൈസ് പ്രസിഡന്റ് ജെറിൻ ജോയ് പാറാണിയിൽ, ട്രഷറർ ജയിസ് എം ജോസ് മുകളേൽ,ജോയിന്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തിങ്കൽ, ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC എന്നിവർ നേതൃത്വം നൽകി.













