Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ അഞ്ചാമത് കണ്‍വന്‍ഷന് തിരശ്ശീല വീണു

ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ അഞ്ചാമത് കണ്‍വന്‍ഷന് തിരശ്ശീല വീണു

589
0

മെല്‍ബണ്‍: മൂന്ന് ദിനരാത്രങ്ങള്‍ സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും പൂത്തിരി കത്തിച്ച ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന ‘പൈതൃകം 2024’ കണ്‍വന്‍ഷന്‍ വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. ചെണ്ടമേളങ്ങളും, നൃത്തനൃത്യങ്ങളും, മാര്‍ഗ്ഗംകളിയും, മിസ്റ്റര്‍ ക്നാ & മിസ്സിസ് ക്നായുടെ വാശിയേറിയ മത്സരങ്ങളും വിവിധ കലാരൂപങ്ങളും മിന്നിമറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ ഓഷ്യാനയിലെ ക്നാനായ മക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം ആണ് കണ്‍വന്‍ഷനിലൂടെ കാഴ്ചവച്ചത്. ഓഷ്യാന കമ്മറ്റി പ്രസിഡന്‍റ് ശ്രീ. സജി കുന്നുംപുറത്ത്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സജീവ്, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ആയിരത്തിലധികം അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചരിത്രം കുറിച്ചു. ഓഷ്യാനയിലെ വിവിധ റീജിയണുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ക്നാനായ യുവതീ യുവാക്കളില്‍ നിന്നും മിസ്റ്റര്‍ ക്നാ വിജയതിലകം അണിഞ്ഞത് ആല്‍ഫ്രഡ് ജോണ്‍ (വി.കെ.സി.സി. മെല്‍ബണ്‍) , മിസ്സിസ് ക്നാ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഡില്‍ഷ ഷാജി (വി.കെ.സി.സി. മെല്‍ബണ്‍) എന്നിവര്‍ ആയിരുന്നു.

ഓഷ്യാന കമ്മറ്റിയുടെ പ്രസിഡന്‍റ് സജി കുന്നുംപുറത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം ബിജു കെ. സ്റ്റീഫന്‍ (സൂപ്രണ്ട് ഓഫ് ക്രൈം ബ്രാഞ്ച് ഇടുക്കി), ഫാ. ജോബി പാറയ്ക്കചരുവില്‍ (യു.എസ്.എ) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സജീവ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സിബി പഴയമ്പള്ളി, ഓഷ്യാന കമ്മറ്റിയുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കലാകാരډാര്‍ സ്റ്റേജില്‍ വിസ്മയം സൃഷ്ടിച്ചു. സമാപന സമ്മേളനത്തിന് മുമ്പ് നടന്ന വര്‍ണ്ണശബളമായ റാലി കണ്ണിനും, കാതിനും ആഹ്ലാദം പകര്‍ന്നു. വിവിധ വേഷവിധാനങ്ങളും, പാരമ്പര്യ വസ്ത്രങ്ങളും റാലിക്ക് കൊഴുപ്പ് ഏകി. ഓഷ്യാനയിലെ ക്നാനായ മക്കള്‍ കണ്‍വന്‍ഷന്‍ വന്‍ വിജയനാക്കിയതിന് പ്രസിഡന്‍റ് സജി കുന്നുംപുറം ഏവര്‍ക്കും നന്ദി അറിയിച്ചു. കണ്‍വന്‍ഷന്‍റെ വിജയത്തെത്തുടര്‍ന്ന് കമ്മറ്റി കണ്‍വീനര്‍മാര്‍ക്കും അംഗങ്ങള്‍ക്കും വിക്ടറി ഡേ പാര്‍ട്ടി ഓഷ്യാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണ്‍ നടത്തി. പൈതൃകം 2024 അഞ്ചാമത് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രത്യേകിച്ച് വി.കെ.സി.സി. യുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പ്രസിഡന്‍റ് സജി കുന്നുംപുറം നന്ദി അറിയിച്ചു.

Previous articleഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു
Next articleഹ്യൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ തുടക്കം.

LEAVE A REPLY