Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ മലബാർ റീജിയൺ അഡ്വൈസർസ് & ഡയറക്ടർസ് മീറ്റിംഗ്

കെ.സി.വൈ.എൽ മലബാർ റീജിയൺ അഡ്വൈസർസ് & ഡയറക്ടർസ് മീറ്റിംഗ്

443
0

കെ.സി.വൈ.എൽ മലബാർ റീജിയൺ സമിതിയുടെ നേതൃത്വത്തിൽ അഡ്വൈസർസ് & ഡയറക്ടർസ് മീറ്റിംഗ് ഒക്ടോബർ അഞ്ചാം തീയതി ശ്രീപുരത്ത് വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ മലബാർ റീജിയൺ പ്രസിഡന്റ് ശ്രീ ജാക്സൺ സ്റ്റീഫൻ മണപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.സി.വൈ. എൽ മലബാർ റീജിയൺ ചാപ്ലയിൻ ഫാ.സൈജു മേക്കര ആമുഖ സന്ദേശം നൽകി. കെ.സി.വൈ.എൽ മലബാർ റീജിയൺ സെക്രട്ടറി അലൻ ബിജു കാട്ടാമല യോഗത്തിന് സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എൽ മലബാർ റീജിയൺ ഡയറക്ടർ തോമസ് ചാക്കോ, സിസ്റ്റർ അഡ്വൈസർ സിസ്റ്റർ സുനി SVM എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.സി.വൈ.എൽ മലബാർ റീജിയൺ ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ് മുപ്രാപള്ളിൽ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു. കെ.സി.വൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ ക്ലാസുകൾ നയിച്ചു. കെ സി വൈ എൽ സംഘടനയുടെ അഡ്വൈസേഴ്സ് ആയി 10 വർഷത്തിലധികം സേവനം ചെയ്ത സിസ്റ്റേഴ്സിനെ ആദരിക്കുകയും ചെയ്തു. കെ സി വൈ എൽ മലബാർ റീജിയൺ സമിതിയിലേക്ക് പുതുതായി നിയുക്തനായ ഡയറക്ടർ ശ്രീ തോമസ് ചാക്കോ സാറിനെയും ഔദ്യോഗികമായി സമിതിയിലേക്ക് സ്വാഗതം ചെയ്തു. വിവിധ യൂണിറ്റുകളിലും ഫൊറോനകളിലും നിന്ന് 20 ഓളം അഡ്വൈസർസ് & ഡയറക്ടർസ് ഈ മീറ്റിംഗിൽ പങ്കെടുത്തു. പങ്കെടുത്ത ഏവരെയും നന്ദിയോട് കൂടി ഓർക്കുന്നു. തുടർന്ന് ഏവരുടെയും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

Previous articleകെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ 3-ാം മത്‌ സെനറ്റ് സമ്മേളനം
Next articleസെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ “Dedicate a Prayer Donate a Meal “ പ്രോഗ്രാമിന് തുടക്കം കുറി

Leave a Reply