Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ 3-ാം മത്‌ സെനറ്റ് സമ്മേളനം

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ 3-ാം മത്‌ സെനറ്റ് സമ്മേളനം

302
0

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 3-ാം മത്‌ സെനറ്റ് സമ്മേളനം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.വൈ.എൽ അതിരൂപത ചാപ്ലിൻ ഫാ. റ്റീനേഷ് പിണർക്കയിൽ ആമുഖ സന്ദേശം നൽകി.അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ജാക്സൺ സ്റ്റീഫൻ നന്ദിയും അറിയിച്ചു. സമ്മേളനത്തിൽ 35 യൂണിറ്റുകളിൽ നിന്നായി 96 സെനറ്റ് അംഗങ്ങൾ പങ്കെടുത്തു.
ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി.ലേഖ SJC, ഭാരവാഹികൾ ആയിട്ടുള്ള അലൻ ജോസഫ് ജോൺ ,ബെറ്റി തോമസ് എന്നിവർ സെന്നെറ്റിന് നേതൃത്വം നൽകി. സെനെറ്റ് കൂടുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി തന്ന കാരിത്താസ് ഹോസ്പിറ്റൽ മാനേജ്മെന്റ് നും സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും കെ.സി.വൈ.എൽ സംഘടനയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Previous articleക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മലബാര്‍ മേഖല ഷെയര്‍ ഹോള്‍ഡേഴ്സ് സമ്മേളനം
Next articleകെ.സി.വൈ.എൽ മലബാർ റീജിയൺ അഡ്വൈസർസ് & ഡയറക്ടർസ് മീറ്റിംഗ്

Leave a Reply