Home ഇന്ത്യൻ വാർത്തകൾ ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ ചുങ്കം ഫൊറോന ഭാരവാഹികളുടെ നേതൃസംഗമം നടത്തി

ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ ചുങ്കം ഫൊറോന ഭാരവാഹികളുടെ നേതൃസംഗമം നടത്തി

591
0

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ചുങ്കം ഫൊറോനയിലെ ഭാരവാഹികളുടെ സംഗമം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ സംഘടിപ്പിച്ചു. ഫൊറോന പ്രസിഡന്റ് ബിന ബിജു കാവനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലെയിന്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ട്രീസ മരിയ എസ്.ജെ.സി, ഫൊറോന സെക്രട്ടറി ഷേര്‍ളി അലക്സാണ്ടര്‍, ട്രഷറര്‍ ജയിനമ്മ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി റോസിലി ബിനോയി, വൈസ് പ്രസിഡന്റ് ലിസി സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അംഗങ്ങള്‍ക്കായി ക്ലാസ്സ് നയിച്ചു. ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ചുങ്കം ഫൊറോന ഭാരവാഹികളും കരിങ്കുന്നം യൂണിറ്റ് ഭാരവാഹികളും പരിപാടികള്‍ക്കു നേതൃത്വം നല്കി.

Previous articleബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിന്റെ രജതജൂബിലിക്ക് തുടക്കമായി
Next articleചാലക്കുടി: കുറുപ്പന്തറ ആക്കാംപറമ്പില്‍ ഷിജോ ജോസഫ്

Leave a Reply