Home ഇന്ത്യൻ വാർത്തകൾ റോഡ് സുരക്ഷയ്ക്കായി മിറര്‍ സ്ഥാപിച്ച് കെ.സി.വൈ.എല്‍ കൈപ്പുഴ

റോഡ് സുരക്ഷയ്ക്കായി മിറര്‍ സ്ഥാപിച്ച് കെ.സി.വൈ.എല്‍ കൈപ്പുഴ

523
0

ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡില്‍ കൈപ്പുഴ കവലഭാഗത്ത് വാഹന യാത്രകള്‍ സുഗമമാക്കുന്നതിനായി കൈപ്പുഴ കെ.സി.വൈ.എല്ലിന്‍്റെ നേതൃത്വത്തില്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു. ഏറെ നാളുകളായി ഗതാഗത പ്രശ്നം നേരിട്ടിരുന്ന ഈ ജംഗ്ഷനില്‍ കൈപ്പുഴ പള്ളി വികാരി ഫാ. സാബു മാലിത്തുരുത്തേലിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കിയത്. മിറര്‍ സ്ഥാപിക്കുന്നതിനായി നടത്തിയ ചടങ്ങില്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍ ടോബി ജെയിംസ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ സൗമ്യ വിനീഷ് വിരി അനാവരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, അസി. വികാരി ഫാ. ജോസഫ് വെള്ളാപ്പളിക്കുഴിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ആല്‍ബിന്‍ ബിജു മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, കെ സി സി ഭാരവാഹികള്‍, കൈക്കാരന്മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous articleകർഷക ദിനത്തിൽ വിവിധ പദ്ധതികൾ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next articleവയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പണം കൈമാറി

Leave a Reply