Home അമേരിക്കൻ വാർത്തകൾ ഡാളസിൽ സെയിന്റ് ജോസഫ് കോൺഗ്രിഗേഷന്റെ കോൺവെന്റ് സ്ഥാപിതമായി .

ഡാളസിൽ സെയിന്റ് ജോസഫ് കോൺഗ്രിഗേഷന്റെ കോൺവെന്റ് സ്ഥാപിതമായി .

941
0

കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്റെ കോൺവെന്റ് ഡാളസിലെ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ സ്ഥാപിതമായി. ഹൂസ്റ്റന് ശേഷം അമേരിക്കയിലെ രണ്ടാമത്തെ സെയിന്റ് ജോസഫ് കോൺവെന്റാണ് ഡാളസിലേത്. കോട്ടയത്ത് നിന്ന് സി. സബിത, സി.ബെറ്റ്‌സി ,സി.ലിബി എന്നീ മൂന്നു സിസ്റ്റേഴ്സ് തങ്ങളുടെ പുതിയ കർമ്മ ഭൂമിയായ ഡാളസിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ആഗസ്ത് 18 ഞായറാഴ്ച്ച , വി. കുർബാനക്കു ശേഷം ക്നാനായ റീജിയൺ ഡൈറക്ടറും , ചിക്കാഗോ രൂപത വികാരി ജനറാളുമായ .റെവ . ഫാ. തോമസ് മുളവനാൽ ഡാളസിലെ ജോസഫ് കോൺവെന്റിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു .


ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ . ഫാ. അബ്രഹാം കളരിക്കൽ സഹ കാർമികത്വം വഹിച്ചു . ഹൂസ്റ്റൺ സെയിന്റ് ജോസഫ് കോൺവെന്റിലെ സുപ്പീരിയർ സി.റെജിയും സഹപ്രവർത്തകരായ സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്‌നാനായ റീജിയണിലെ വളെരവേഗം വളര്ന്നുകൊണ്ടിരിക്കുന്ന ഡാളസ് ഇവകയ്ക്കു സിസ്റ്റേഴ്സിന്റെ സാന്നിദ്ധ്യം കൂടുതൽ ആത്മീയ വളർച്ചക്കും അഭിവൃദ്ധിക്കും കാരണമാകുമെന്നും ഈ മഠം സ്ഥാപിക്കുവാൻ എല്ലാ അനുവാദവും സഹായവും നൽകിയ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടു പിതാവിനും ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ പിതാവിനും നന്ദി അറിയിക്കുന്നതായി ഫാ. തോമസ് മുളവനാൽ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ഈ കോൺവെന്റ് രൂപീകരിക്കുവാൻ സാമ്പത്തിക സഹായമായും, ധാരാളം സമയം ചിലവഴിക്കുകയും ,പ്രാർത്ഥന സഹായം നൽകുകയും ചെയ്ത ഡാളസ് ഇടവക സമൂഹത്തിനും ഇടവക വികാരി കളരിക്കലച്ചനും കുരുവിള & ഡെയ്സി ചെമ്മാച്ചേൽ ഫാമിലിക്കും സുപ്പീരിയർ സിസ്റ്റർ സബിത നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്‌ :ബൈജു ആലപ്പാട്ട്

Previous articleകുറുമുളളൂര്‍: കണ്ണമ്പള്ളിൽ ഏലിയാമ്മ ചാക്കോ | Live Funeral Telecast Available
Next articleകർഷക ദിനത്തിൽ വിവിധ പദ്ധതികൾ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply