വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച 12,200 രൂപയുടെ ചെക്ക് അധ്യാപകരും വിദ്യാർഥികളും ജില്ലാ കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ഹെഡ്മിസ്ട്രസ് റെനിമോൾ ജോസഫ്, അധ്യാപികയായ മാനസ ജെയിംസ്, മാനേജർ ഫാദർ ഫിൽ മോൻ കളത്തറ, പി.ടി.എ. പ്രസിഡന്റ് വിനോദ് ലൂക്കോസ് എന്നിവർ വിദ്യാർഥികളോടൊപ്പമെത്തിയാണ് ചെക്ക് കൈമാറിയത്.

Home ഇന്ത്യൻ വാർത്തകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുരുന്നുകളും










