കോട്ടയം: വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗമായ സി. ഡോരത്തി SVM (87) നിര്യാതയായി. കൂടല്ലൂർ ഇടവകയിലെ പരേതരായ തയ്യിൽ കരോട്ട് തൊമ്മി മറിയാമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ജോസഫ്, കുര്യാക്കോസ്, മത്തായി, എലിസബത്ത്, ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്. സി. ഡോരത്തി പുന്നത്തുറ, കിടങ്ങൂർ, ചമതച്ചാൽ, കാരിത്താസ്, മാലകല്ല്, കൊട്ടോടി, മാറിക, മ്രാല, പൂഴിക്കോൽ, ആർപ്പൂക്കര എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതസംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച (9-8-2024) 3 pm ന് കൂടല്ലൂർ വിസിറ്റേഷൻ മഠത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിലെ വി. കുർബാനയ്ക്ക് ശേഷം, 4.30 pm ന് അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന്റെ കർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.











