മാൾട്ട എന്ന പ്രവാസി ലോകത്ത് നിന്നും കുടുംബം പോറ്റുവാനുള്ള തിരക്കുകൾക്കിടയിൽ നിന്ന് 2K24 സീസണിൽ ആദ്യമായിട്ട് കമ്പക്കേറിലെ വില്ലാളി വീരൻമാർ നേർക്കുനേർ ഏറ്റുമുട്ടുവാനായി ചീറ്റപ്പുലിയുടെ വേഗതയും കുറുക്കന്റെ കൗശലവും മദയാനയുടെ ശൗര്യവുമായി കടന്നു വരുന്നു MALTA K.C.Y.L മാൾട്ടയിലെ ഏതാനം ക്നാനായ യുവാക്കൾ ചേർന്ന് മാൾട്ട KCYL ന്റെയും മാൾട്ട ക്നാനായ അസോസിയേഷന്റെയും നേതൃത്വത്തിൽ MALTA KCYL വടം വലി ടീം രൂപീകൃതമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ടീമിന്റെ ജേഴ്സി മാൾട്ടാ മമ്മുട്ടി ഫാൻസ് അസോസിയേഷൻ സ്പോൺസർ ചെയ്തു. MFWAI ഭാരവാഹികളായ ലല്ലു ജെയിംസ് പൂഴിക്കാലയിൽ ജേഴ്സി ടീം ക്യാപ്റ്റൻ ഷോം തോമസ് ഏറംകുളത്തിനും ടീം മാനേജർ ജെറിൻ സൈമൺ തേരകത്തിനാടിയിൽ നു നൽകി പ്രകാശനം ചെയ്തു. കോച്ച് ആൽബിൻ പി മാത്യു പണിക്കാപ്പറമ്പിൽ ന്റെ നേതൃത്വത്തിൽ അംഗങ്ങൾ പരിശീലിക്കുന്നു .ഈ വരുന്ന ജൂലായ് 14 ന് ഇറ്റലിയിലെ അങ്കത്തട്ടിൽ തുടക്കം കുറിക്കും.














