Home ഇന്ത്യൻ വാർത്തകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ബന്ധു വാഹനാപകടത്തിൽ മരിച്ചു

സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ബന്ധു വാഹനാപകടത്തിൽ മരിച്ചു

1559
0

മൂവാറ്റുപുഴ: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ മതിലിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ ഇന്ന് വൈകിട്ട് 3 ഓടെയുണ്ടായ അപകടത്തിൽ പറമ്പഞ്ചേരി ക്‌നാനായ പളളി ഇടവക പുളിന്താനം മംഗലംകണ്ടത്തിൽ ലിസി സ്റ്റീഫൻ (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് എം.ജെ സ്റ്റീഫൻ (66) നെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെയും, തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മാഞ്ഞൂരിൽ മകളുടെ ഭർതൃ പിതാവിൻ്റെ സംസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിസിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം
പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും. അപകടത്തിൽ മരിച്ച ലിസി പുളിന്താനം വനിതാ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, പോത്താനിക്കാട് വനിതാ സഹകരണ സംഘം മുൻ പ്രസിഡന്റ്, മിൽമ എറണാകുളം മേഖല മുൻ ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അനു, ജോസ്ലിന്ററ, ക്രിസ്മോൾ. മരുമക്കൾ: ലിബിൻ, ഷിജോ, ക്രിസ്റ്റീൻ.

Previous articleശതോത്തര രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
Next articleഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് UKKCA കൺവൻഷൻ

Leave a Reply